Wednesday, 16 December 2015
Saturday, 5 December 2015
Saturday, 22 August 2015
Sunday, 16 August 2015
INDEPENDANCE DAY CELEBRATION
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.പതാക നിർമ്മാണം ,ദേശഭക്തിഗാനമത്സരം ,ക്വിസ് മത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .രാവിലെ 9:30 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.പിന്നീടു നടന്ന പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധിയായ ശ്രീമതി സുന്ദരി ആർ ഷെട്ടി ,SMC ചെയർമാൻ ശ്രീ കൃഷ്ണ ഷെട്ടി എന്നിവർ പങ്കെടുത്തു .കുട്ടികൾക്ക് മധുരപലഹാരവിതരണവുമുണ്ടായിരുന്നു .
Saturday, 1 August 2015
PREMCHAND JANMADINAM
ജി യു പി സ്കൂൾ കടമ്പാർ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ജൂലൈ 31 ന് പ്രേംചന്ദ് ജന്മദിനം വിപുലമായി ആഘോഷിച്ചു .ക്ലബ് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ക്ലബ് കണ്‍വീനർ ശ്രീ രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .വിദ്യാർഥികളായ ലുബ്ന ,ഉസൈസ് എന്നിവർ സംസാരിച്ചു .30 -)൦ തിയ്യതി ഹിന്ദി കയ്യെഴുത്ത് മത്സരം 'ചിത്രരചനാമത്സരം ,തുടർന്ന് 31 -ന് ഹിന്ദി കവിതാപാരായണമത്സരം എന്നിവ നടന്നു .പരിപാടിയുടെ സമാപനത്തിൽ കുമാരി ലുബ്ന നന്ദി പറഞ്ഞു .പ്രേംചന്ദിന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രദർശിപ്പിക്കുകയും ചെയ്തു .
Sunday, 19 July 2015
Sunday, 5 July 2015
HINDI CLUB INAUGURATION

കടമ്പാർ ഗവ :യു.പി സ്കൂളിലെ ഹിന്ദി ക്ലബ് 24 .06.2015 ന് ഉച്ചയ്ക്ക് 3 മണിക്ക് ശ്രീമതി ലീല ടീച്ചരുടെ അധ്യക്ഷതയിൽ കടമ്പാർ ഗവ :ഹൈസ്കൂൾ അധ്യാപകൻ ശ്രീ ധർമാനന്ദക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ,ശ്രീ ഭാസ്കരൻ മാസ്റ്റർ,ശ്രീമതി ശശികല ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.ഹിന്ദി ക്ലബ് കണ്‍വീനർ ശ്രീ രമേശൻ മാസ്റ്റർ സ്വാഗതവും കുമാരി നന്ദിത ഹരി നന്ദിയും പറഞ്ഞു.തുടർന്ന് 5A ക്ലാസിലെ കുട്ടികൾ പ്യാരി മാം എന്ന കവിതയും 6 സി ക്ലാസ്സിലെ കുട്ടികൾ ബാദൽ ദാനി എന്ന കവിതയും ആലപിച്ചു.
Saturday, 27 June 2015
CPTA MEETING
29 .06 .2015 -ന് രാവിലെ 11.30 ന് എൽ. പി വിഭാഗം ക്ലാസ് പി ടി എ യോഗങ്ങൾ നടക്കുന്നതാണ് .മുഴുവൻ രക്ഷിതാക്കളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .
Friday, 26 June 2015
Thursday, 25 June 2015
Monday, 22 June 2015
Saturday, 20 June 2015
READING DAY
വായനാവാരാ ചരണത്തിനു സ്കൂളിൽ ഗംഭീരമായ തുടക്കം.ജൂണ്‍ 19 -നു രാവിലെ 11 .30 ന് ഹെട്മിസ്ട്രസ്സ് പരിപാടി ഉദ്ഘാടനം ചെയ്തു .വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചുമൊക്കെ ധാരാളം കാര്യങ്ങൾ അധ്യാപകർ കുട്ടികളോട് സംസാരിച്ചു .ഉച്ചയ്ക്കു ശേഷം സ്കൂൾ ഹാളിൽ ഒരുക്കിയ പ്രദർശനം വൈവിധ്യം നിറഞ്ഞതായിരുന്നു.
Sunday, 7 June 2015
WORLD ENVIRONMENT DAY
ജൂണ്‍ 5 -)൦ തിയ്യതി പരിസ്ഥിതിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു .രാവിലെ പത്തുമണിക്ക് പ്രത്യേക അസംബ്ലി ചേർന്ന് ഹെട്മിസ്ട്രസ്സ് കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു.അധ്യാപകർ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.വൈകുന്നേരം മൂന്നു മണിക്ക് അധ്യാപകരും കുട്ടികളും ചേർന്ന് പരിസ്ഥിതിദിനറാലി നടത്തി.
Tuesday, 2 June 2015
PRAVESANOLSAVAM 2015-16
2015-16 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂണ്‍ 1-)൦ തിയ്യതി വിവിധ പരിപാടികളോടെ നടന്നു .രാവിലെ പത്തുമണിക്ക് എസ് എം സി ചെയർമാൻ ശ്രി കൃഷ്ണ ഷെട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെട്മിസ്ട്രസ്സ് ശ്രിമതി ലീല ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീമതി സുധ കടംബാർ [M P T A പ്രസിഡന്റ് ],ശ്രീ സുലൈമാൻ കടംബാർ എന്നിവർ ആശംസയർപ്പിച്ചു .സീനിയർ അസിസ്റ്റന്റ് ശ്രീ ഭാസ്കര ഷെട്ടിഗാർ സ്വാഗത൦ പറഞ്ഞു.ശ്രീ ചന്ദ്രശേഖരൻ നായർ [സ്റ്റാഫ് സെക്രട്ടറി ]M C ചെയ്തു.തുടർന്ന് കുട്ടികൾക്ക് ബാഗ് ,കുട ,സ്ലെയിററ് എന്നിവ വിതരണം ചെയ്തു.ബലൂണും മധുരപലഹാരങ്ങളും കൊടുത്തു കുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു.
Subscribe to:
Posts (Atom)