Saturday 22 August 2015

ONAM CELEBRATION

കടമ്പാർ ഗവ :യു പി സ്കൂളിൽ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പൂക്കള മത്സരവും ഓണസ്സദ്യയും ഉണ്ടായിരുന്നു .




Sunday 16 August 2015

INDEPENDANCE DAY CELEBRATION

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.പതാക നിർമ്മാണം ,ദേശഭക്തിഗാനമത്സരം ,ക്വിസ് മത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .രാവിലെ 9:30 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.പിന്നീടു നടന്ന പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധിയായ ശ്രീമതി സുന്ദരി ആർ ഷെട്ടി ,SMC ചെയർമാൻ ശ്രീ കൃഷ്ണ ഷെട്ടി എന്നിവർ പങ്കെടുത്തു .കുട്ടികൾക്ക് മധുരപലഹാരവിതരണവുമുണ്ടായിരുന്നു .

Saturday 1 August 2015

PREMCHAND JANMADINAM

ജി   യു പി സ്കൂൾ കടമ്പാർ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ജൂലൈ 31 ന് പ്രേംചന്ദ് ജന്മദിനം വിപുലമായി ആഘോഷിച്ചു .ക്ലബ്‌ സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ക്ലബ്‌ കണ്‍വീനർ ശ്രീ രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .വിദ്യാർഥികളായ ലുബ്ന ,ഉസൈസ് എന്നിവർ സംസാരിച്ചു .30 -)൦ തിയ്യതി ഹിന്ദി കയ്യെഴുത്ത് മത്സരം 'ചിത്രരചനാമത്സരം ,തുടർന്ന് 31 -ന് ഹിന്ദി കവിതാപാരായണമത്സരം എന്നിവ നടന്നു .പരിപാടിയുടെ സമാപനത്തിൽ കുമാരി ലുബ്ന നന്ദി പറഞ്ഞു .പ്രേംചന്ദിന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രദർശിപ്പിക്കുകയും ചെയ്തു .