Saturday 27 June 2015

CPTA MEETING

29 .06 .2015 -ന് രാവിലെ 11.30 ന് എൽ. പി വിഭാഗം ക്ലാസ് പി ടി എ യോഗങ്ങൾ നടക്കുന്നതാണ് .മുഴുവൻ രക്ഷിതാക്കളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .

Thursday 25 June 2015

വയാനാവാരാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് വായനാമത്സരവും ക്വിസ് മത്സരവും നടത്തി. 

Monday 22 June 2015

വാ യനാ വാരാചരണത്തിന്റെ ഭാഗമായി സി ഡി പ്രദർശിപ്പിച്ചു കൊണ്ട് മലയാളം ,കന്നഡ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി .

Saturday 20 June 2015

READING DAY

വായനാവാരാ ചരണത്തിനു  സ്കൂളിൽ  ഗംഭീരമായ തുടക്കം.ജൂണ്‍ 19 -നു രാവിലെ  11 .30 ന് ഹെട്മിസ്ട്രസ്സ് പരിപാടി  ഉദ്ഘാടനം ചെയ്തു .വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചുമൊക്കെ ധാരാളം കാര്യങ്ങൾ അധ്യാപകർ കുട്ടികളോട് സംസാരിച്ചു .ഉച്ചയ്ക്കു ശേഷം സ്കൂൾ ഹാളിൽ ഒരുക്കിയ പ്രദർശനം വൈവിധ്യം നിറഞ്ഞതായിരുന്നു.











Sunday 7 June 2015

WORLD ENVIRONMENT DAY

ജൂണ്‍ 5 -)൦ തിയ്യതി പരിസ്ഥിതിദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു .രാവിലെ പത്തുമണിക്ക് പ്രത്യേക അസംബ്ലി ചേർന്ന് ഹെട്മിസ്ട്രസ്സ് കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം  ചെയ്തു.അധ്യാപകർ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി.വൈകുന്നേരം മൂന്നു മണിക്ക് അധ്യാപകരും കുട്ടികളും ചേർന്ന് പരിസ്ഥിതിദിനറാലി നടത്തി.





Tuesday 2 June 2015

PRAVESANOLSAVAM 2015-16

2015-16  അധ്യയനവർഷത്തെ  പ്രവേശനോത്സവം ജൂണ്‍ 1-)൦ തിയ്യതി വിവിധ പരിപാടികളോടെ നടന്നു .രാവിലെ പത്തുമണിക്ക് എസ് എം സി ചെയർമാൻ ശ്രി കൃഷ്ണ ഷെട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെട്മിസ്ട്രസ്സ് ശ്രിമതി ലീല ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീമതി സുധ കടംബാർ [M P T A പ്രസിഡന്റ്‌ ],ശ്രീ സുലൈമാൻ കടംബാർ എന്നിവർ ആശംസയർപ്പിച്ചു .സീനിയർ അസിസ്റ്റന്റ്‌ ശ്രീ ഭാസ്കര ഷെട്ടിഗാർ സ്വാഗത൦ പറഞ്ഞു.ശ്രീ  ചന്ദ്രശേഖരൻ നായർ [സ്റ്റാഫ്‌ സെക്രട്ടറി ]M C ചെയ്തു.തുടർന്ന് കുട്ടികൾക്ക് ബാഗ്‌ ,കുട ,സ്ലെയിററ് എന്നിവ വിതരണം ചെയ്തു.ബലൂണും മധുരപലഹാരങ്ങളും കൊടുത്തു കുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു.