Sunday 15 March 2015



ജലസംരക്ഷണത്ത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടി കുട്ടികൾ ജലസന്ദേശയാത്ര നടത്തി.രണ്ടാം തരത്തിലെ പഠനപ്രവര്തനങ്ങളുടെ ഭാഗമായിരുന്നു ഇത് .  

Tuesday 3 March 2015

GANITHOLSAVAM

സകൂളിൽ ഏഴാം ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഗണിതോൽസവം നടത്തി.വാർഡ് മെമ്പർ ശ്രീമതി സുന്ദരി ആർ ഷെട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്ടർ ശ്രീ ഭാസ്കര ഷെട്ടിഗാർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഉദയ സ്കൂളിലെ ഗണിതധ്യാപകൻ ശ്രീ ഗണപതി ഭട്ട് മുഖ്യാതിഥിയായിരുന്നു.എസ് എം സി ചെയർമാൻ ശ്രീ കൃഷ്ണ ഷെട്ടി ,ശ്രീ വിജയകുമാർ മാസ്ടർ എന്നിവർ ആശംസയർപ്പിച്ചു .ശ്രീമതി ശശികല ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ശ്രീ നാഗരാജൻ മാസ്ടർ സ്റ്റേജ് നിയന്ത്രണം ചെയ്തു .
                ഉദ്ഘാടനത്തിന് ശേഷം ശ്രീ ഗണപതി മാസ്ടരുടെ ബീജഗണിത ക്ലാസ്സുണ്ടായിരുന്നു രണ്ടു ദിവസങ്ങളിലായി നടന്ന ക്യാംപിൽ ഒരിഗാമി ,ഫീൽഡ് ട്രിപ്പ്,ടാൻഗ്റം രൂപങ്ങൾ നിർമ്മിക്കൽ തുടങ്ങിയ വിവിധ പ്രവര്തനങ്ങളുണ്ടായിരുന്നു.രണ്ടാം ദിവസം എ ഇ ഒ ശ്രീ നന്ദികേശൻ സാറും ബി പി ഒ ശ്രീ വിജയകുമാർ സാറും ക്യാമ്പ്‌ സന്ദർശിച്ചു.എ ഇ ഒ സാർ കുട്ടികള്ക്ക് രസകരമായ ഒരു ഗണിത പ്രവർത്തനം അവതരിപ്പിച്ചു.രണ്ടാം ദിവസം ഉച്ചയ്ക്കു 1 മണിക്ക്‌ ക്യാമ്പ്‌ സാമാപിച്ചു.