Friday 2 September 2016



സ്‌കൂളിൽ      സ്വതന്ത്ര്യദിനം    വിവിധ  പരിപാടികളോടെ ആഘോഷിച്ചു
 ഹൈ സ്കൂൾ     ഹെഡ്മാസ്റ്റർ ശ്രി   ശിവകുമാർ  പതാക ഉയർത്തി  ഹെഡ്മിസ്ട്രസ്സ് ശ്രിമതി രേവതി ,എ സ് എം സി ;പ്രസിഡന്റ് ;പഞ്ചായത് മെമ്പർ
ശ്രീമതി സുന്ദരി ആർ ഷെട്ടി ,അദ്ധ്യാപകർ എന്നിവർ  ആശംസകൾ അർപ്പിച്ചു
 മത്സരവിജയികൾക്ക് സമ്മാനവിതരണവും നടന്നു

Saturday 25 June 2016

നാലാം തരത്തിലെ കുട്ടികൾ മത്സ്യത്തെ നിരീക്ഷിക്കുന്നു .


Sunday 12 June 2016

WORLD ENVIRONMENT DAY CELEBRATION

ജൂൺ 5-)൦ തിയ്യതി രാവിലെ സ്കൂളിൽ നടന്ന അസ്സംബ്ലിയിൽ  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വനം ,വന്യജീവികൾ ,വനസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെയും മരങ്ങൾ വെച്ചു പിടിപ്പിക്കേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. 
                                   6-)൦ തിയ്യതി സ്കൂൾ SMC പ്രസിഡന്റും കൃഷിക്കാരനുമായ ശ്രി  കൃഷ്ണ ഷെട്ടി കുട്ടികൾക്ക് ക്ലാസ്സെടുത്തു .അദ്ദേഹം തന്നെ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
     

PRAVESHANOLSAVAM - 2016-17

2016 -17 വർഷത്തെ ഒന്നാം തരത്തിലേക്കുള്ള കുട്ടികളെ സ്വാഗതം ചെയ്യാനായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പഞ്ചായത്ത്‌ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നമ്മുടെ സ്കൂളിലായിരുന്നു.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രിമതി ഷംഷാദ് ശുക്കൂർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ SMC പ്രസിടെന്റ് ശ്രി കൃഷ്ണ ഷെട്ടി അധ്യക്ഷനായിരുന്നു .സ്കൂൾ ഹെട്മിസ്ട്രെസ്സ് ശ്രിമതി ലീല K സ്വാഗതം പറഞ്ഞു.തുടർന്ന് കുട്ടികൾക്കുള്ള ബാഗ്‌,കുട,സ്ലെയിറ്റ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത്‌ മെമ്പർ ശ്രിമതി സുന്ദരി ആർ ഷെട്ടിയാണ് വിതരണം ഉദ്ഘാടനം ചെയ്തത്.DPO ശ്രി ഇബ്രാഹിം സർ മുഖ്യാതിഥിയായിരുന്നു.അദ്ദേഹം പൊതുവിദ്യാലയത്തിന്റെ മേന്മകളെ കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചു .

                                                നവാഗതരെ കുട്ടികൾ ബലൂൺ നല്കി സ്വീകരിച്ചു.അവരെയും കൂട്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന റാലിയുമുണ്ടായിരുന്നു.മധുര പലഹാരങ്ങൾ വിതരണം ചെയ്തു.






Sunday 14 February 2016

METRIC MELA




സ്കൂളിൽ മെട്രിക് മേള നടന്നു.ഫെബ്രുവരി മൂന്നാം തിയ്യതി നടന്ന ക്യാമ്പിൽ 3,4 ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു.മീറ്റർ സ്കെയിൽ നിര്മ്മാണം,24 മണിക്കൂർ ക്ലോക്കിന്റെ നിര്മ്മാണം എന്നിവ കൂടാതെ അവരവരുടെ ഉയരവും ഭാരവും അളന്ന് ബാഡ്ജ് നിർമമിക്കുകയും ചെയ്തു.വിവിധ ഗണിതക്കളികളും ഉണ്ടായിരുന്നു.

Wednesday 27 January 2016

REPUBLIC DAY CELEBRATION

റിപബ്ലിക് ദിനത്തിൽ രാവിലെ ഒൻപതു മണിക്ക് ഹൈസ്കൂൾ ഹെഡ്മാസ്ടർ ശ്രി ശിവകുമാർ പതാക ഉയർത്തി.യു പി  ഹെഡ് മിസ്ട്രസ്സ് ശ്രിമതി ലീല കെ,SMC ചെയർമാൻ ശ്രി കൃഷ്ണ  ഷെട്ടി ,പി ടി എ പ്രസിടന്റ്റ് ശ്രി ഗോപാല കൃഷ്ണ ആചാര്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

Sunday 3 January 2016

NEW YEAR CELEBRATION

പുതുവർഷത്തെ വരവേൽക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.രാവിലെ തന്നെ സ്കൂൾ ഹാളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.സ്നേഹപൂർവ്വം സഹപാടിക്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ ചെയ്യുകയും വേദനയും ദുരിതവും അനുഭവിക്കുന്നവരെ സഹായിക്കാനായി ഒരു സ്നേഹനിധി രൂപീകരിക്കുകയും ചെയ്തു .സ്നേഹനിധിയിലേക്ക് പണം സ്വരൂപിച്ച് റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ ഹെട്മിസ്ട്രസ്സിനു കൈമാറുന്നതാണ്.പ്രസ്തുത ഫണ്ട്‌ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജില്ലാ കളക്ടർക്ക് കൈമാറുന്നതാണ്.ക്ലാസ്സിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചും കേക്ക് മുറിച്ചും പുതുവത്സരം ആഘോഷിച്ചു.