റിപബ്ലിക് ദിനത്തിൽ രാവിലെ ഒൻപതു മണിക്ക് ഹൈസ്കൂൾ ഹെഡ്മാസ്ടർ ശ്രി ശിവകുമാർ പതാക ഉയർത്തി.യു പി ഹെഡ് മിസ്ട്രസ്സ് ശ്രിമതി ലീല കെ,SMC ചെയർമാൻ ശ്രി കൃഷ്ണ ഷെട്ടി ,പി ടി എ പ്രസിടന്റ്റ് ശ്രി ഗോപാല കൃഷ്ണ ആചാര്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Wednesday, 27 January 2016
Sunday, 3 January 2016
NEW YEAR CELEBRATION
പുതുവർഷത്തെ വരവേൽക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.രാവിലെ തന്നെ സ്കൂൾ ഹാളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.സ്നേഹപൂർവ്വം സഹപാടിക്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ ചെയ്യുകയും വേദനയും ദുരിതവും അനുഭവിക്കുന്നവരെ സഹായിക്കാനായി ഒരു സ്നേഹനിധി രൂപീകരിക്കുകയും ചെയ്തു .സ്നേഹനിധിയിലേക്ക് പണം സ്വരൂപിച്ച് റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ ഹെട്മിസ്ട്രസ്സിനു കൈമാറുന്നതാണ്.പ്രസ്തുത ഫണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജില്ലാ കളക്ടർക്ക് കൈമാറുന്നതാണ്.ക്ലാസ്സിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചും കേക്ക് മുറിച്ചും പുതുവത്സരം ആഘോഷിച്ചു.
Subscribe to:
Posts (Atom)