Sunday, 5 July 2015

SCIENCE,MATHS,SOCIAL SCIENCE CLUB INAUGURATION

2015 -16 അധ്യയന വർഷത്തെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ശ്രീ സൂര്യനാരായണ കടമ്പാർ നിർവഹിച്ചു .ഒരു ലഘു പരീക്ഷണത്തിലൂടെ തിരി തെളിച്ചത് ഏവരിലും കൌതുകമുണർത്തി.പ്രമുഖ കർഷകനായ ഇദ്ദേഹം കൃഷിയുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ കുട്ടികളുമായി സംവദിച്ചു.


HINDI CLUB INAUGURATION



കടമ്പാർ ഗവ :യു.പി സ്കൂളിലെ ഹിന്ദി ക്ലബ്‌ 24  .06.2015 ന് ഉച്ചയ്ക്ക് 3 മണിക്ക് ശ്രീമതി ലീല ടീച്ചരുടെ അധ്യക്ഷതയിൽ കടമ്പാർ ഗവ :ഹൈസ്കൂൾ അധ്യാപകൻ ശ്രീ ധർമാനന്ദക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ,ശ്രീ ഭാസ്കരൻ മാസ്റ്റർ,ശ്രീമതി ശശികല ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.ഹിന്ദി ക്ലബ്‌ കണ്‍വീനർ ശ്രീ രമേശൻ മാസ്റ്റർ സ്വാഗതവും കുമാരി നന്ദിത ഹരി നന്ദിയും പറഞ്ഞു.തുടർന്ന് 5A ക്ലാസിലെ കുട്ടികൾ പ്യാരി മാം എന്ന കവിതയും 6 സി ക്ലാസ്സിലെ കുട്ടികൾ ബാദൽ ദാനി എന്ന കവിതയും ആലപിച്ചു.


Saturday, 27 June 2015

CPTA MEETING

29 .06 .2015 -ന് രാവിലെ 11.30 ന് എൽ. പി വിഭാഗം ക്ലാസ് പി ടി എ യോഗങ്ങൾ നടക്കുന്നതാണ് .മുഴുവൻ രക്ഷിതാക്കളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .

Thursday, 25 June 2015

വയാനാവാരാചരണത്തിന് സമാപനം കുറിച്ചു കൊണ്ട് വായനാമത്സരവും ക്വിസ് മത്സരവും നടത്തി. 

Monday, 22 June 2015

വാ യനാ വാരാചരണത്തിന്റെ ഭാഗമായി സി ഡി പ്രദർശിപ്പിച്ചു കൊണ്ട് മലയാളം ,കന്നഡ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തി .

Saturday, 20 June 2015

READING DAY

വായനാവാരാ ചരണത്തിനു  സ്കൂളിൽ  ഗംഭീരമായ തുടക്കം.ജൂണ്‍ 19 -നു രാവിലെ  11 .30 ന് ഹെട്മിസ്ട്രസ്സ് പരിപാടി  ഉദ്ഘാടനം ചെയ്തു .വായനയുടെ പ്രാധാന്യത്തെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചുമൊക്കെ ധാരാളം കാര്യങ്ങൾ അധ്യാപകർ കുട്ടികളോട് സംസാരിച്ചു .ഉച്ചയ്ക്കു ശേഷം സ്കൂൾ ഹാളിൽ ഒരുക്കിയ പ്രദർശനം വൈവിധ്യം നിറഞ്ഞതായിരുന്നു.