റിപബ്ലിക് ദിനത്തിൽ രാവിലെ ഒൻപതു മണിക്ക് ഹൈസ്കൂൾ ഹെഡ്മാസ്ടർ ശ്രി ശിവകുമാർ പതാക ഉയർത്തി.യു പി ഹെഡ് മിസ്ട്രസ്സ് ശ്രിമതി ലീല കെ,SMC ചെയർമാൻ ശ്രി കൃഷ്ണ ഷെട്ടി ,പി ടി എ പ്രസിടന്റ്റ് ശ്രി ഗോപാല കൃഷ്ണ ആചാര്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Wednesday, 27 January 2016
Sunday, 3 January 2016
NEW YEAR CELEBRATION
പുതുവർഷത്തെ വരവേൽക്കാൻ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.രാവിലെ തന്നെ സ്കൂൾ ഹാളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു.സ്നേഹപൂർവ്വം സഹപാടിക്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ ചെയ്യുകയും വേദനയും ദുരിതവും അനുഭവിക്കുന്നവരെ സഹായിക്കാനായി ഒരു സ്നേഹനിധി രൂപീകരിക്കുകയും ചെയ്തു .സ്നേഹനിധിയിലേക്ക് പണം സ്വരൂപിച്ച് റിപ്പബ്ലിക് ദിനത്തിൽ സ്കൂൾ ഹെട്മിസ്ട്രസ്സിനു കൈമാറുന്നതാണ്.പ്രസ്തുത ഫണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജില്ലാ കളക്ടർക്ക് കൈമാറുന്നതാണ്.ക്ലാസ്സിൽ കുട്ടികൾ ആശംസാ കാർഡുകൾ നിർമ്മിച്ചും കേക്ക് മുറിച്ചും പുതുവത്സരം ആഘോഷിച്ചു.
Saturday, 5 December 2015
Saturday, 22 August 2015
Sunday, 16 August 2015
INDEPENDANCE DAY CELEBRATION
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി.പതാക നിർമ്മാണം ,ദേശഭക്തിഗാനമത്സരം ,ക്വിസ് മത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .രാവിലെ 9:30 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.പിന്നീടു നടന്ന പൊതുയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രതിനിധിയായ ശ്രീമതി സുന്ദരി ആർ ഷെട്ടി ,SMC ചെയർമാൻ ശ്രീ കൃഷ്ണ ഷെട്ടി എന്നിവർ പങ്കെടുത്തു .കുട്ടികൾക്ക് മധുരപലഹാരവിതരണവുമുണ്ടായിരുന്നു .
Saturday, 1 August 2015
PREMCHAND JANMADINAM
ജി യു പി സ്കൂൾ കടമ്പാർ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ജൂലൈ 31 ന് പ്രേംചന്ദ് ജന്മദിനം വിപുലമായി ആഘോഷിച്ചു .ക്ലബ് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ക്ലബ് കണ്‍വീനർ ശ്രീ രമേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .വിദ്യാർഥികളായ ലുബ്ന ,ഉസൈസ് എന്നിവർ സംസാരിച്ചു .30 -)൦ തിയ്യതി ഹിന്ദി കയ്യെഴുത്ത് മത്സരം 'ചിത്രരചനാമത്സരം ,തുടർന്ന് 31 -ന് ഹിന്ദി കവിതാപാരായണമത്സരം എന്നിവ നടന്നു .പരിപാടിയുടെ സമാപനത്തിൽ കുമാരി ലുബ്ന നന്ദി പറഞ്ഞു .പ്രേംചന്ദിന്റെ ചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രദർശിപ്പിക്കുകയും ചെയ്തു .
Subscribe to:
Posts (Atom)












